തൊടുപുഴ : പീരുമേട് സീറ്റ്നിഷേധിച്ചതില്‍ പ്രതിഷേധവുമായി കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങില്ലെന്ന് അദ്ദേഹം അനുയായികള്‍ക്ക് സൂചന നല്‍കി. അണികളോട് തല്‍ക്കാലം രാജി വേണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്.
തികഞ്ഞ അനീതിയാണ് കോണ്‍ഗ്രസ് പാര്‍ടി തന്നോട് ചെയ്തതെന്ന് റോയി കെ പൗലോസ് പ്രതികരിച്ചു. അനര്‍ഹരായ പലര്‍ക്കും സീറ്റ് നല്‍കിയപ്പോള്‍ വര്‍ഷങ്ങളോളം പാര്‍ടിക്കു വേണ്ടി കഷ്ടപ്പെട്ട തന്നെ തഴഞ്ഞു. എന്തുകൊണ്ടാണ് സീറ്റ് നിഷേധിച്ചതെന്ന് പാര്‍ടി നേതൃത്വം പറയണമെന്നും റോയി കെ പൗലോസ് ആവശ്യപ്പെട്ടു.