കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് പറയണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിച്ചെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍. ജില്ലാ ജഡ്ജിക്ക് നല്‍കിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.മന്ത്രിമാര്‍ക്കും മറ്റൊരു പ്രമുഖ വ്യക്തിക്കും കേസില്‍ പങ്കുണ്ടെന്ന് മൊഴി നല്‍കിയാല്‍ ജാമ്യം ലഭിക്കാന്‍ സഹായിക്കാമെന്നും അല്ലെങ്കില്‍ കേസ് കഴിയുന്നത് വരെ നീ പുറത്തിറങ്ങാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നു ഭീഷണി പ്പെടുത്തിയെന്നും കത്തില്‍ പറയുന്നു.
രാഷ്ട്രീയപ്രേരിതമായി കേസിന്റെ അന്വേഷണം ഇ.ഡി വഴിതിരിച്ചുവിടുകയാണെന്നും സ്വര്‍ണക്കടത്തില്‍ ഒരു രൂപ പോലും നിക്ഷേപമില്ലാത്ത തന്നെ പോലുള്ളവരെ ബലിയാടാക്കുകയാണെന്നും കത്തില്‍ പറയുന്നു. കള്ളപ്പണം വെളുപ്പിച്ചെന്ന് കേസ് എടുത്തിരിക്കുന്നത് എന്തിനാണെന്ന് മനസ്സി ലാകുന്നില്ല. വലിയ സ്വാധീനമോ, ഉയര്‍ന്ന പ്രതിഫലം കൊടുത്ത് വക്കീലിനെയോ വെച്ച് കേസ് നടത്താനോ തന്നെ പോലെയുള്ളവര്‍ക്ക് കഴിയില്ലെന്നും കത്തില്‍ പറയുന്നു. കോടതി മാത്രമേ പ്രതീക്ഷയുള്ളെന്നും ജില്ലാ ജഡ്ജിക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.
