ദുബായ്: ടൂറിസ്റ്റ് വിസകളില്‍ യുഎഇയിലെത്തുകയും വിസാ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്ക് ആശ്വാസമായി യുഎഇ സര്‍ക്കാരിന്റെ തീരുമാനം വീണ്ടും. വിസാ കാലവധികള്‍ അവസാനിച്ചവര്‍ക്ക് മാര്‍ച്ച് 31 വരെ യുഎഇയില്‍ തുടരാന്‍ അനുമതി നല്‍കുന്നതാണ് പുതിയ തീരുമാനം.
ഇത് പ്രകാരം നിലവില്‍ യുഎഇയിലുള്ള സന്ദര്‍ശകരുടെ വിസാ കാലാവധി മാര്‍ച്ച് 31 വരെ .നീട്ടി നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനു മുമ്പും സൗജന്യമായി സന്ദര്‍ശക വിസകള്‍ ഒരു മാസത്തേക്ക് പുതുക്കി നല്കിയ യുഎഇ സര്‍ക്കാരിന്റെ അനുഭാവപൂര്‍ണ്ണമായ തീരുമാനം പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു.












