കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധനടപടികളുടെ ഭാഗാമായി നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കുവൈത്ത് മന്ത്രി സഭ.സ്വകാര്യ കമ്പനികളില്‍ 50 ശതമാനത്തിലും സര്‍ക്കാര്‍ ഓഫിസുകളില്‍ 30 ശതമാനത്തിലുമധികം ജീവനക്കാര്‍ ജോലിക്കെത്തരുത്. ഇതനുസരിച്ച് ബന്ധപ്പെട്ടവര്‍ ഷിഫ്റ്റ് ക്രമീകരിക്കണം. സര്‍ക്കാര്‍ ഓഫിസില്‍ കൂടുതല്‍ ജീവനക്കാര്‍ ആവശ്യമാണെങ്കില്‍ സിവില്‍ സര്‍വിസ് ബ്യൂറോയുമായി ഏകോപനം നടത്തണം.ഫെബ്രുവരി 24 മുതല്‍ കുവൈത്തില്‍ ബസുകളില്‍ 30 ശതമാനത്തില്‍ കൂടുതല്‍ യാത്രക്കാരെ അനുവദിക്കില്ല.
മാര്‍ച്ച് 20 വരെ കര, സമുദ്ര അതിര്‍ത്തികളില്‍ പ്രവേശന നിയന്ത്രണമുണ്ടാകും. കുവൈത്തികള്‍, അവരുടെ നേരിട്ടുള്ള ബന്ധുക്കള്‍, വീട്ടുജോലിക്കാര്‍ എന്നിവരെ വരാന്‍ അനുവദിക്കും. ചരക്കുനീക്കത്തിനും തടസ്സമുണ്ടാകില്ല. തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് എന്നിവയെ ചുമതലപ്പെടുത്തി.
റസ്‌റ്റോറന്റുകള്‍ക്കും ഇരുന്ന് കഴിക്കാനുള്ള അനുമതി റദ്ദാക്കി പാഴ്‌സല്‍ സര്‍വിസ് മാത്രം അനുവദിച്ചുള്ള ഉത്തരവും ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലാകും. ഷോപ്പിങ് മാളുകള്‍ക്കുള്ളിലെ റസ്റ്റാറന്റുകള്‍ക്കും കഫെകള്‍ക്കും ഉത്തരവ് ബാധകമാണ്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. കര്‍ഫ്യൂ നടപ്പാക്കണമെന്ന ആരോഗ്യ അധികൃതരുടെ ശിപാര്‍ശ മന്ത്രിസഭ അംഗീകരിച്ചില്ല.