ശബരിമല, പൗരത്വഭേദഗതി നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേറെ വഴിയില്ലാത്തത് കൊണ്ടാണ് സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കുന്നതെന്ന് മുസ്ലീം ലീഗ് പറഞ്ഞു.
അതേസമയം, കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സര്‍ക്കാരിന്റെ വിശാല മനസ്‌കതയെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്ന് എംടി രമേശ് പറഞ്ഞു. നാമജപഘോഷയാത്രകള്‍ സമാധാനപരമായാണ് നടന്നത്. പൗരത്വനിയമത്തിനെതിരായ കേസുകള്‍ കലാപത്തിനുള്ള ആഹ്വാനമാണ്. രണ്ടും ഒന്നായി കാണാനാകില്ലെന്ന് എം.ടി രമേശ് പറഞ്ഞു.