തിരുവനന്തപുരം: പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്കു വേണ്ടി ഷാഫി പറമ്പില്‍ എംഎല്‍എയും ശബരിനാഥ് എംഎല്‍എയും നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. രമേശ് ചെന്നിത്തല അടക്കുമുളള മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സമരം ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ ഇരുവവരുടെയും ആരോഗ്യനില മോശമായിരുന്നു.
സമരത്തില്‍ നിന്നും ഇരുവരും മാറുന്നതോടെ പകരമായി മൂന്ന് വൈസ് പ്രസിഡന്റുമാര്‍ നിരാഹാരം തുടരും. റിയാസ് മുക്കോളി, റിജില്‍ മാക്കുറ്റി, എന്‍. എസ് നുസൂര്‍ എന്നിവരാണ് ഇനി നിരാഹാരമിരിക്കുന്നത്. എംഎല്‍എമാര്‍ സമരം നടത്തിയിട്ടും സ്പീക്കര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രാഥമിക മര്യാദപോലും മുഖ്യമന്ത്രി കാട്ടിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.











