മാണി സി കാപ്പന്‍ കോണ്‍ഗ്രസിലേക്കില്ല. പുതിയ പാര്‍ട്ടി വൈകീട്ട് അഞ്ച് മണിക്ക് പ്രഖ്യാപിക്കും. ഹൈക്കമാന്‍ഡ് പ്രതിനിധികളെ കണ്ട് നിലപാട് അറിയിച്ചു. കോണ്‍ഗ്രസില്‍ ചേരണമെന്നത് മുല്ലപ്പള്ളിയുടെ മാത്രം താല്‍പ്പര്യമാണ്. ഒന്നിലധികം സീറ്റുകള്‍ ചോദിക്കുമെന്നും കാപ്പന്‍ പറഞ്ഞു.
അതേസമയം, കാപ്പന്‍ പോയതില്‍ ക്ഷീണമില്ലെന്ന് എന്‍സിപി നേതൃയോഗം. കാപ്പനൊപ്പം പോയത് അപൂര്‍വം ചിലര്‍ മാത്രമെന്നും യോഗം വിലയിരുത്തി.പാലാ ഉള്‍പ്പെടെ നാല് സീറ്റും വേണമെന്നാണ് താല്‍പര്യം. എന്‍സിപി അധ്യക്ഷനായി തുടരുമെന്ന് ടി.പി പീതാംബരന്‍ പറഞ്ഞു.