കാസര്‍ഗോഡ്: കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഇ ഇ. ശ്രീധരന്‍ ഏറ്റവും യോഗ്യനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ശ്രീധരന് ഏത് മണ്ഡലത്തില്‍ വേണമെങ്കിലും മത്സരിക്കാം. അദ്ദേഹം മുക്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്ന നിരവധിപ്പേരുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ബിജെപി ഇക്കുറി ശക്തമായ സാന്നിധ്യമാകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇ. ശ്രീധരന്റെ പാര്‍ട്ടി പ്രവേശനം പെട്ടെന്നുണ്ടായതല്ലെന്നും കഴിഞ്ഞ നാല് മാസത്തോളം ശ്രീധരനുമായി പാര്‍ട്ടി പ്രവേശനത്തില്‍ ചര്‍ച്ച നടന്നിരുന്നു. അതിനു ശേഷമാണ് പാര്‍ട്ടി പ്രവേശന വിഷയം മാധ്യമങ്ങളെ അറിയിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കണോ എന്നതില്‍ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരത്ത് വിജയ സാധ്യതയുളളവരെ പരിഗണിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ശോഭാ സുരേന്ദ്രന്റെ ഒറ്റയാള്‍ സമരം വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












