ഇന്ന് അജന്‍ഡയില്‍ വന്നത് മാത്രമാണ് ഒഴിവാക്കിയതെങ്കില്‍ വഞ്ചനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. എത്രപേരെ സ്ഥിരപ്പെടുത്തി.എത്രപേരെ ഒഴിവാക്കി എന്നത് കൃത്യമായി പറയണം. ഇതുവരെയുള്ള നിയമനം റദ്ദാക്കണമെന്ന് ഷാഫി പറമ്പിലും കെ.എസ് ശബരീനാഥനും ആവശ്യപ്പെട്ടു. 2000പേരെ ഇതിനകം സ്ഥിരപ്പെടുത്തിക്കഴിഞ്ഞെന്ന് നിരാഹാരമിരിക്കുന്ന കെ.എസ് ശബരീനാഥന്‍ പറഞ്ഞു. കാലാവധി കഴിയുമ്പോള്‍ സ്ഥിരപ്പെടുത്തല്‍ നിര്‍ത്തുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രമവിരുദ്ധ നിയമനങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നിരാഹാരമിരിക്കുന്ന ഷാഫി പറമ്പില്‍ പറഞ്ഞു.
അതേസമയം, സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരുമെന്ന് എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാക്കണം. യഥാര്‍ത്ഥ പ്രശ്‌നം മുഖ്യമന്ത്രിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു.











