തിരുവനന്തപുരം: പിന്‍വാതില്‍ നിയമന ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി. നാല് വര്‍ഷത്തിനിടെ 4012 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ നിയമനങ്ങള്‍ എല്‍ഡിഎഫ് നടത്തി. പോലീസില്‍ 13,825 നിയമനം എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തി. യുഡിഎഫിന്റെ കാലത്ത് 4,191 നിയമനങ്ങള്‍ മാത്രമാണ് നടന്നത്. സത്യം വിളിച്ചുപറയുന്ന കണക്കുകളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിവില്‍ പോലീസ് നിമയനത്തില്‍ അലംഭാവം കാട്ടിയിട്ടില്ല. പിഎസ്‌സി നോക്കുക്കുത്തിയാക്കുന്നു എന്നത് ആരോപണം മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2021 ഡിസംബര്‍ വരെയുള്ള ഒഴിവ് റിപ്പോര്‍ട്ട് ചെയ്ത് നടപടി തുടങ്ങി. തെരഞ്ഞെടുപ്പില്‍ മുന്നില്‍ കണ്ടാണ് പ്രതിപക്ഷം രംഗത്തിറങ്ങിയത്. സമരത്തെ മുന്‍മുഖ്യമന്ത്രി തന്നെ പിന്തുണയ്ക്കുന്നത് അസാധാരണം. സമരക്കാരെ ഉപയോഗിച്ച് രാഷ്ട്രീയനേട്ടം കൊയ്യാന്‍ കുത്സിത ശ്രമം നടക്കുന്നു. കാലാഹരണപ്പെട്ടവ എങ്ങനെ പുനരുജ്ജീവിപ്പിക്കും? ഇതറിയാത്തവരല്ല മുന്‍മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഉമ്മന്‍ചാണ്ടി യുഡിഎഫ് കണ്‍വീനറായിരിക്കെ നിയമന നിരോധനത്തിന് ശുപാര്‍ശ ചെയ്തു. ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീഴേണ്ടതും മുട്ടിലിഴയേണ്ടതും ഉമ്മന്‍ചാണ്ടിയാണ്. ഞാനാണ് തെറ്റിന് കാരണക്കാരന്‍ എന്ന് ഉമ്മന്‍ചാണ്ടി ഏറ്റുപറയണം. പ്രതിപക്ഷ സമരം അപകടരമായ കളിയാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഇത് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഒ ലിസ്റ്റില്‍ അലംഭാവം കാണിച്ചിട്ടില്ല. ഉദ്യോഗാര്‍ത്ഥികളോട് സര്‍ക്കാരിന് അനുകമ്പ മാത്രമാണ്. ഏപ്രില്‍, മെയ് മാസത്തെ ഒഴിവുകളില്‍ കൂടി നിയമനം നടത്തും. റാങ്ക് ലിസ്റ്റ് അനന്തമായി നീട്ടുന്നത് മറ്റുള്ളവര്‍ക്ക് അവസരം നിഷേധിക്കുന്നതിന് കാരണമാകും. വ്യക്തമായ മാനദണ്ഡത്തോടെ യോഗ്യതയുള്ളവരെയാണ് സ്ഥിരം നിയമിക്കുന്നത്.
റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തില്‍ നിന്ന് പിന്മാറണം. സങ്കുചിത രാഷ്ട്രീയക്കാരുടെ ഗൂഢ ലക്ഷ്യങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികള്‍ ഇരകളാകരുത്. പ്രതിപക്ഷത്തിന്റെ അപകടകരമായ കളി സമരം ചെയ്യുന്നവര്‍ തിരിച്ചറിയണം. നിലവിലെ സാഹചര്യങ്ങള്‍ ഉദ്യോഗാര്‍ത്ഥികള്‍ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്താകെ അഞ്ചര ലക്ഷത്തോളം ജീവനക്കാര്‍ മാത്രമാണുള്ളത്. മൂന്നരലക്ഷം പേരെ സ്ഥിരപ്പെടുത്തിയതെന്നത് തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.