തിരുവനന്തപുരം: നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരും. ഹരിപ്പാട് ഐശ്വര്യ കേരള യാത്രാവേദിയില്‍ ഇന്നെത്തും. കോണ്‍ഗ്രസിലെ യുവനേതാക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി പിഷാരടി ചര്‍ച്ച നടത്തി.











