തിരുവനന്തപുരം: തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധനവില കൂടി. പെട്രോള്‍ ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. സര്‍വകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 91 കടന്നു. ഡീസല്‍ വില 86 രൂപയ്ക്ക് അടുത്തെത്തി. കൊച്ചിയില്‍ ഡീസല്‍ വില 84 കടന്നു. പെട്രോള്‍ ലിറ്ററിന് 89.56 രൂപയാണ് ഇന്നത്തെ വില.
അതേസമയം ഡല്‍ഹിയില്‍ ഇന്ന് പെട്രോളിന് 89 രൂപ 29 പൈസയാണ് വില. ഡീസല്‍ വില 79 രൂപ 70 പൈസ. പെട്രോളിന് മുപ്പത് പൈസയും ഡീസലിന് 35 പൈസയുമാണ് ഡല്‍ഹിയില്‍ കൂടിയത്. കുത്തിച്ചുയരുന്ന ഇന്ധന വില അവശ്യ സാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്.