ചെന്നൈ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അര്‍ജുന്‍ യുദ്ധ ടാങ്ക്(മാര്‍ക്ക് 1 എ) പ്രധാനമന്ത്രി സൈന്യത്തിന് കൈമാറി. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ കരസേന മേധാവി എം. എം നരവാനെയ്ക്കാണ് പ്രധാനമന്ത്രി ടാങ്ക് കൈമാറിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി അയ്യായിരം കോടിയുടെ വികസന പദ്ധതികളും ഉദ്ഘാടനം ചെയ്തു.
മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഒ പനീര്‍സെല്‍വവുമായി മോദി അനൗപാരിക ചര്‍ച്ച നടത്തി. അതോസമയം പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുന്നേ ഗോ ബാക്ക് മോദി എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.