പാല: മുങ്ങുന്ന കപ്പലില്‍ നിന്ന് മാണി സി. കാപ്പന്‍ രക്ഷപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാപ്പനെ വിശ്വാസമുണ്ടെന്ന് ജനങ്ങള്‍ തെളിയിച്ചതാണെന്ന് ചെന്നിത്തല. ഇപ്പോള്‍ ധാര്‍മ്മികത പറയുന്നവുണ്ട്. യുഡിഎഫിന്റെ വോട്ട് വാങ്ങി ജയിച്ച രണ്ട് എംഎല്‍എമാരും ഒരു എംപിയും എല്‍ഡിഎഫിലേക്ക് പോയപ്പോള്‍ ഈ ധാര്‍മ്മികതയില്ലേയെന്നും ചെന്നിത്തല ചോദിച്ചു. ഐശ്വര്യ കേരളയാത്രയില്‍ പാലായില്‍ സംസാരിക്കകുകയായിരുന്നു ചെന്നിത്തല.
മുങ്ങുന്ന കപ്പലില്‍ നിന്ന് കാപ്പന്‍ രക്ഷപ്പെട്ടുവെന്നും കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ചെറുപ്പക്കാരെ ആക്ഷേപിക്കാനും അധിക്ഷേപിക്കാനുമാണ് മുക്യമന്ത്രി ശ്രമിക്കുന്നത്. ഇവര്‍ക്ക് എന്തുകൊണ്ട് ജോലി കിട്ടിയില്ലെന്നും ചെന്നിത്തല ചോദിച്ചു. പിന്‍വാതില്‍ നിയമനങ്ങളാണ് ഇതിനുളള പ്രശ്‌നമെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ അനധികൃത നിയമനങ്ങള്‍ പുനപരിശോധിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.











