ഡല്‍ഹി: ജമ്മു കശ്മീരിന് അനുയോജ്യ സമയത്ത് സംസ്ഥാന പദവി തിരിച്ചു നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭയില്‍ ജമ്മുകാശ്മീര്‍ പുനസംഘടനാ ഭേദഗതി ബില്ലില്‍ നടന്ന ചര്‍ച്ചയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. ഈ ബില്‍ കൊണ്ടു വന്നാല്‍ ജമ്മുകശ്മീരിന് സംസ്ഥാന പദവി ഒരിക്കലും ലഭിക്കല്ലെന്ന് ചില എംപിമാര്‍ പറയുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. എന്നാല്‍ അത്തരമൊരു ഉദ്ദേശം ഈ ബില്ലില്ലെന്നും ഉചിതമായ സമയത്ത് സംസ്ഥാന പദവി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു ശേഷം ജമ്മു കശ്മീരിലുണ്ടായ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിക്കവെയാണ് അമിത് ഷാ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ 370 , 35 A ആര്‍ട്ടിക്കിളുകള്‍ 2019 ആഗസ്റ്റ് അഞ്ചിന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുകയും കേന്ദ്ര ഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.












