കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് കൊച്ചിയില്‍ സ്വീകരണം നല്‍കിയ 6 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഇന്നലെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. പ്രഥമദൃഷ്ട്യ വീഴ്ച്ച ബോധ്യമായ സാഹചര്യത്തിലാണ് നടപടി.