സംഘടനാ ചുമതല വഹിക്കുന്നവര്‍ മത്സരിക്കുകയാണെങ്കില്‍ ചുമതല ഒഴിയണമെന്ന് സിപിഐ ജനല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. പുതിയ തലമുറയെ കൊണ്ടുവരണം എന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കാനം പറഞ്ഞു.
മൂന്നുതവണ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആര്‍ക്കും സീറ്റില്ല. വ്യക്തിക്കല്ല, പാര്‍ട്ടിക്കാണ് സ്വാധീനം. വ്യക്തിയുടെ ജയസാധ്യത ആപേക്ഷികം മാത്രമാണ്. മാനദണ്ഡത്തില്‍ പരാതിയുള്ളവര്‍ക്ക് പാര്‍ട്ടിയെ അറിയിക്കാം. പക്ഷേ മത്സരിക്കാനാവില്ലെന്നും കാനം പറഞ്ഞു.