കൊച്ചി: വഞ്ചന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു. വിശ്വാസ വഞ്ചന, ചതി, പണാപഹാരണം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കേരളത്തിലും വിദേശത്തുമായി ഷോ നടത്താമെന്നു സമ്മതിച്ച് 39 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ച് പെരുമ്പാവൂര്‍ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയിലാണ് നടപടി.
നടിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബറും മാനേജര്‍ സണ്ണി രജനിയുമാണ് മറ്റു പ്രതികള്‍. ഇതോടെ നടിയെ വീണ്ടും ചോദ്യം ചെയ്യും. നേരത്തെ വഞ്ചനക്കേസില്‍ സണ്ണി ലിയോണിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. നോട്ടീസ് നല്‍കാതെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.