കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ഹൈക്കോടതി ജാമ്യം നല്‍കിയതിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയെ സമീപിച്ചു.
സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ച പണവും ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌ന സുരേഷിനും മറ്റുള്ളവര്‍ക്കും ലഭിച്ച കമ്മീഷന്‍ തുകയുമെല്ലാം വെളിപ്പിച്ചെടുക്കുന്നതിന് ശിവശങ്കര്‍ സഹായിച്ചു എന്നായിരുന്നു ഇ.ഡിയുടെ ആരോപണം.











