മലപ്പുറം: മമ്പാട്ട് കുട്ടികളെ പൂട്ടിയിട്ട നിലയില്‍. അടിയേറ്റ പാടുകളുണ്ട്. ഭക്ഷണം നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന വീട്ടിലാണ് സംഭവം. രണ്ട് കുട്ടികളെയും നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ അച്ഛനും രണ്ടാനമ്മയും അറസ്റ്റിലായി. തമിഴ്‌നാട് സ്വദേശികളായ തങ്കരാജ്, മാരിയമ്മ എന്നിവരാണ് അറസ്റ്റിലായത്.










