തിരുവനന്തപുരം: പാലാ സീറ്റ് എന്‍സിപിക്ക് നല്‍കില്ലെന്ന് പിണറായി വിജയന്‍ പ്രഫുല്‍ പട്ടേലിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. മാണി സി കാപ്പനെ കുട്ടനാട്ടില്‍ മത്സരിപ്പിക്കുന്നതിന് എതിര്‍പ്പില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
അതേസമയം, പാലാ സീറ്റ് തര്‍ക്കത്തില്‍ എന്‍സിപി മുന്നണിമാറ്റ ചര്‍ച്ചകളിലേക്കെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ മണ്ഡലത്തില്‍നിന്ന് മാണി സി. കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കുമെന്നാണ് വിവരം. എന്‍സിപി പിളരുമെന്നും കോട്ടയം, ആലപ്പുഴ ജില്ലാ കമ്മിറ്റികളും നേതാക്കളില്‍ ഒരു വിഭാഗം കാപ്പനൊപ്പമാണെന്നുമാണ് വിവരം. അതേസമയം, ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമേ അന്തിമപ്രഖ്യാപനം ഉണ്ടാകൂ. മാണി സി കാപ്പനും ടി.പി പീതാംബരനും ഒരുമിച്ച് കാണും.നിര്‍ണായകമായ കൂടിക്കാഴ്ചയാണ് ഡല്‍ഹിയില്‍ നടക്കുന്നത്. പാര്‍ട്ടി ചിഹ്നത്തിലായിരിക്കില്ല കാപ്പന്‍ മല്‍സരിക്കുക എന്നാണ് സൂചനകള്‍.
ഇതിനിടെ എ.കെ ശശീന്ദ്രനും താനും ഉള്‍പ്പെടെയുള്ളവര്‍ എല്‍ഡിഎഫ് വിടില്ലെന്ന് തോമസ് കെ തോമസ് പറഞ്ഞു. എല്‍ഡിഎഫ് വിടേണ്ടെന്ന തീരുമാനത്തിലാണ് എന്‍സിപി ആലപ്പുഴ ജില്ലാ കമ്മിറ്റിയെന്നും തോമസ് കെ തോമസ് പറഞ്ഞു.