തിരുവനന്തപുരം: വഞ്ചനാ കേസില്‍ സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. കരണ്‍ജീത് കൗര്‍ എന്ന പേരില്‍ മുംബൈ അന്ധേരിയിലെ വിലാസത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍, മൂന്നാം പ്രതി സുനില്‍ രജാന എന്നിവരും മുന്‍കൂര്‍ ജാമ്യം തേടി.











