ന്യുഡല്‍ഹി: കര്‍ഷക പ്രക്ഷോഭം കൊടുമ്പിരികൊള്ളുന്നതിനിടെ കാര്‍ഷിക നിയമത്തിനെതിരെ കിസാന്‍ മഹാപഞ്ചായത്തുമായി രാഹുല്‍ഗാന്ധി. ഈ മാസം 12,13 തിയ്യതികളില്‍ രാജസ്ഥാനിലെ അജ്മീറിലാണ് രാഹുല്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചു നില്‍ക്കുന്നതിടെയാണ് കോണ്‍ഗ്രസിന്റെ പുതിയ നീക്കം.
യു.പിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. കാര്‍ഷിക നിയമങ്ങള്‍ പാസാക്കിയതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി ട്രാക്ടര്‍ റാലി നടത്തിയിരുന്നു. ഇതിനുശേഷം സമരത്തില്‍ നേരിട്ടുള്ള ഇടപെടല്‍ നടത്തിയിരുന്നില്ല. കര്‍ഷകരുടെ സമരം കേന്ദ്രസര്‍ക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധി ആയതോടെയാണ് രാഹുല്‍ ഗാന്ധി വീണ്ടും രംഗപ്രവേശനം ചെയ്യുന്നത്.