തൃശൂര്‍: പാവറട്ടി കസ്റ്റഡി മരണക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഏഴ് എക്‌സൈസ് ഉദ്യോഗസ്ഥരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. നാല് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. ഡപ്യൂട്ടി കമ്മീഷണര്‍ അടക്കം രണ്ട് പേര്‍ക്കെതിരെ വകുപ്പുതല നടപടിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഞ്ചാവുമായി പിടികൂടിയതിരൂര്‍ സ്വദേശിയായ രഞ്ജിത്ത് കുമാറാണ് എക്‌സൈസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.