തിരുവനന്തപുരം: ആരോഗ്യകേരളം പദ്ധതിയില്‍ സരിത എസ്.നായരുടെ ഒത്താശയോടെ നാലുപേര്‍ക്ക് ജോലി നല്‍കിയെന്ന ശബ്ദരേഖ പുറത്ത്. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമാണ് നിയമനത്തിന് സഹായിക്കുന്നതെന്ന് കൂടി സമ്മതിക്കുന്നതാണ് സരിതയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദരേഖ.
തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ വിഷയമായിരിക്കേയാണ് ശബ്ദരേഖ പുറത്തുവരുന്നത്. ജോലി കിട്ടുന്നവരും കുടുംബങ്ങളും പാര്‍ട്ടിക്കുവേണ്ടി നില്‍ക്കുമെന്നാണ് ധാരണയെന്നും സരിതയുടേതെന്നു കരുതുന്ന ശബ്ദരേഖയില്‍ പറയുന്നുണ്ട്. സരിത ഉള്‍പ്പെട്ട തൊഴില്‍തട്ടിപ്പ് കേസിലെ പരാതിക്കാരനായ അരുണിനോടുള്ള ഫോണ്‍ സംഭാഷണ പുറത്തുവന്നത്.
ബെവ്‌കോ-കെടിഡിസി എന്നീ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി വാദ്ഗാനം ചെയ്ത ഇടനിലക്കാര്‍ മുഖേന സോളാര്‍ കേസിലെ പ്രതി സരിത നായര്‍ 16 ലക്ഷത്തിലധികം രൂപ വാങ്ങിയെന്നാണ് പരാതി. സരിതക്കും ഇടനിലക്കാരനായ രതീഷ്, ഷൈജു പാലോട് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടും ഇതേവരെ പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.
പണം നല്‍കിയവര്‍ക്ക് സ്ഥാപനങ്ങളുടെ പേരില്‍ ജോലിക്ക് കയറാനുള്ള ഉത്തരവും പ്രതികള്‍ നല്‍കിയിരുന്നു. ബെവ്‌കോയിലെ ഒരു ഉദ്യോഗസ്ഥക്കും ഇടപാടില്‍ ബന്ധമുണ്ടെന്ന പരാതിക്കാര്‍ ആരോപണം ഉന്നയിച്ചിരുന്നു.












