ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ മിന്നല്‍ പ്രളയത്തില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 170-ഓളം പേര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. ദുരന്ത രക്ഷാ പ്രവര്‍ത്തനത്തില്‍ വിദഗ്ധരായവര്‍ അപകടസ്ഥലത്തും. നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രാത്രിയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചിരുന്നു.
ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരും അളകനന്ദ, ദൗലിഗംഗ നദിക്കരകളില്‍ താമസിച്ചിരുന്നവരുമാണ് അപകടത്തില്‍പെട്ടവരില്‍ ഏറെയും. പത്ത് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ശക്തമായ കുത്തൊഴുക്ക് മൂലം മൃതദേഹങ്ങള്‍ അപകടസ്ഥലത്തു നിന്നും ഏറെ ദൂരെ നിന്നാണ് ലഭിച്ചത്. രക്ഷാപ്രവര്‍ത്തനം അണക്കെട്ടിലെ രണ്ടാമത്തെ ടണലില്‍ തുടരുകയാണെന്ന് ദുരന്ത നിവാരണസേന അറിയിച്ചു. ജോഷിമഠില്‍ 30 കിടക്കകളോടെ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കിയിട്ടുണ്ട്.











