കോണ്‍ഗ്രസ് പുറത്തുവിട്ട ശബരിമല ബില്ലിന്റെ കരട് നടപ്പാക്കല്‍ അസാധ്യമെന്ന് സിപിഐഎം. സുപ്രീംകോടതി വിശാലബെഞ്ചിന് മുന്നിലുള്ള വിഷയത്തില്‍ നിയമം നിര്‍മിക്കാനാവില്ലെന്നും സിപിഐഎം പറഞ്ഞു.
ശബരിമല വിഷയം സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്. ഇതില്‍ നിയമമുണ്ടാക്കുന്നതെങ്ങനെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ ചോദിച്ചു. യുഡിഎഫ് നയം ആളെപ്പറ്റിക്കലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല ബില്ല് താന്‍ കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തിരുവഞ്ചൂര്‍ പുറത്തുവിട്ട കരട് പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.












