കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തമിഴ് സിനിമ സംവിധായകന്‍ വെട്രിമാരന്‍. സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചത്. ആരും കേള്‍ക്കാനില്ലാത്തവന്റെ ആവിഷ്‌കാരമാണ് പ്രതിഷേധമെന്ന് അദ്ദേഹം കുറിച്ചു.
‘ആരും കേള്‍ക്കാനില്ലാത്തവന്റെ ആവിഷ്‌കാരമാണ് പ്രതിഷേധം. സര്‍ക്കാരിന് ഭരിക്കാനുള്ള അവകാശം നല്‍കിയത് ജനങ്ങളാണ്. ജനതാല്‍പ്പര്യം സംരക്ഷിക്കലാണ് സര്‍ക്കാറിന്റെ കടമ. അതല്ലാതെ കോര്‍പ്പറേറ്റുകളുടെ സഹകാരികളായി പ്രവര്‍ത്തിക്കലല്ല. കര്‍ഷകര്‍ ശ്രമിക്കുന്നത് രാജ്യതാല്‍പ്പര്യം സംരക്ഷിക്കാനാണെന്നും അവര്‍ക്കുവേണ്ടി പോരാടുന്നതും അവരെ പിന്തുണക്കലുമാണ് ജനാധിപത്യമെന്നും അദ്ദേഹം കുറിച്ചു’വെട്രിമാരന്‍ കുറിച്ചു.
വട ചെന്നൈ, അസുരന്‍, ആടുകളം, വിസാരണൈ, തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് വെട്രിമാരന്‍. കര്‍ഷക പ്രക്ഷോഭത്തിന്റെ ചിത്രങ്ങളും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.
https://www.facebook.com/VetriMaaranOfficial/posts/264566461692451