തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. പവന് 480 രൂപയും കുറഞ്ഞു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,000 രൂപയിലെത്തി. 4375 രൂപയാണ് ഗ്രാമിന്റെ വില. എട്ടുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇന്നത്തെ സ്വര്‍ണവില.
പവന് കഴിഞ്ഞ വര്‍ഷം 42,000 രൂപയില്‍ എത്തിയിരുന്നു.സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ച് ബജറ്റ് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് വിലയില്‍ കുത്തനെ ഇടിവ് പ്രകടമായത്.

















