ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്വീകരണം നല്‍കിയതില്‍ കേസ്. 13 ബിജെപി നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന 500 പേര്‍ക്കുമെതിരെയാണ് കേസ്.
തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായാണ് 2 ദിവസത്തെ കേരള സന്ദര്‍ശനത്തിന് ജെ.പി. നഡ്ഡ തിരുവനന്തപുരത്തെത്തിയത്. വാഹനങ്ങളുടെ അകമ്പടിയോടെ സംസ്ഥാന കമ്മിറ്റി ഓഫിസായ മാരാര്‍ജി ഭവനിലേക്ക് ആനയിച്ചത്.