കോട്ടയം: കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (81) അന്തരിച്ചു. സ്ത്രീ വേഷങ്ങളിലൂടെ പ്രേക്ഷക പ്രശംസ നേടിയ പ്രമുഖ കഥകളി അചാര്യനായിരുന്നു മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി. ചില ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രശസ്ത കലാകാരനായിരുന്ന കുടമാളൂര്‍ കരുണാകരന്‍ നായരുടെ മകളുടെ ഭര്‍ത്താവാണ്.
1940ല്‍ കുട്ടനാട്ടിലെ മാത്തൂര്‍ കുടുംബത്തിലാണ് മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ജനിച്ചത്. പതിനാലാം വയസില്‍ ജ്യേഷ്ഠന്‍ മോഹനകുഞ്ഞു പണിക്കരുടെ പ്രേരണയില്‍ കഥകളി അഭ്യസിക്കാന്‍ തുടങ്ങി. നെടുമുടി കുട്ടപ്പപണിക്കര്‍, കുറിശ്ശി കുഞ്ഞന്‍ പണിക്കര്‍, അമ്ബലപ്പുഴ ശേഖരന്‍, ഭാര്യാ പിതാവ് കുടമാളൂര്‍ കരുണാകരന്‍ നായര്‍ എന്നിവരുടെ കീഴിലായിരുന്നു കഥകളി പഠനം.