കെ.അരവിന്ദ്
ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്‌ക്കേണ്ട അവസാന തീയതിയ്‌ക്കകം തന്നെ അടച്ചുതീര്‍ ക്കാന്‍ ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ബില്‍ തുകയുടെ അഞ്ച് ശതമാനമാണ് നിര്‍ബന്ധമായി അടയ്‌ക്കേണ്ടത്. എന്നാല്‍ ഈ തുക മാത്രം അടച്ചാല്‍ കടക്കെണിയിലേക്ക് ആയിരിക്കും പോകുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുമ്പോള്‍ സൗജന്യ വായ്‌പാ കാലയളവ് 50 ദിവസം വരെയാണ്. അവസാന തീയതിക്കുള്ളില്‍ അടച്ചുതീര്‍ത്തില്ലെങ്കില്‍ 2.5-3.5 ശതമാനം പ്രതിമാസ പലിശയും അടക്കേണ്ട കുറഞ്ഞ തുക അടച്ചില്ലെങ്കില്‍ ലേറ്റ് ഫീയും ഈടാക്കും.
ബില്‍ തുക മുഴുവനായും അടയ്‌ക്കാതെ വീണ്ടും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാല്‍ സൗജന്യ ക്രെഡിറ്റ് ലഭ്യമാകില്ല. പുതിയതായി ഓരോ തവണ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സാധനം വാങ്ങുമ്പോഴും പലിശ നല്‍കേണ്ടി വരും. സൗജന്യ ക്രെഡിറ്റ് ലഭ്യമാകണമെങ്കില്‍ സൗജന്യ വായ്‌പാ കാലയളവിനകം നേരത്തെയുള്ള ബില്‍ തുക അടച്ചുതീര്‍ത്തിരിക്കണം.
ബില്‍ തുക കൃത്യസമയത്ത് അടയ്‌ക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ബാലന്‍സ് ട്രാന്‍സ്‌ഫര്‍ എന്ന മാര്‍ഗം ഉപയോഗിക്കാവുന്നതാണ്. ഒന്നില്‍ കൂടുതല്‍ ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ക്കാ ണ് ഈ മാര്‍ഗം അവലംബിക്കാന്‍ സാധിക്കുക.
പലിശ ഇനത്തിലുള്ള ബാധ്യത കുറയ്‌ക്കാന്‍ ഉതകുന്നതാണ് ബാലന്‍സ് ട്രാന്‍ സ്‌ഫര്‍. ഉയര്‍ന്ന പലിശ നിരക്കുള്ള ബാങ്കില്‍ നിന്നും താഴ്‌ന്ന പലിശ നിരക്കുള്ള ബാങ്കിലേ ക്ക് വായ്‌പാ കുടിശിക മാറ്റുന്നതാണ് ബാലന്‍സ് ട്രാന്‍സ്‌ഫര്‍. ഒരു ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡി ലെ വായ്‌പാ കുടിശിക മറ്റൊരു ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡിലേക്ക് മാറ്റുകയാണ് ഈ സ്‌കീമിലൂടെ ചെയ്യുന്നത്. ഒരു ബാങ്കിന്റെ തന്നെ ഒരു കാര്‍ഡില്‍ നിന്നും മറ്റൊരു കാര്‍ഡിലേക്ക് കുടിശിക മാറ്റാന്‍ സാധിക്കില്ല.
ബാലന്‍സ് ട്രാന്‍സ്‌ഫറിന് പല നിബന്ധനകളുമുണ്ട്. ഏതെങ്കിലും കാര്‍ഡിലെ കുടിശിക `അമിത’മാണെങ്കില്‍ ബാലന്‍സ് ട്രാന്‍ സ്‌ഫര്‍ അനുവദിക്കില്ല. ക്രെഡിറ്റ് കാര്‍ഡ് ബില്ലിലെ മൊത്തം തുകയുടെ അഞ്ച് ശതമാനമെങ്കിലും ഓരോ മാസവും തിരിച്ചടയ്‌ക്കാതിരുന്നാല്‍ കുടിശിക അമിതമായി കണക്കാക്കും. കാര്‍ഡിലെ വായ്‌പാ പരിധി കവിയുകയാണെങ്കിലും ബാലന്‍സ് ട്രാന്‍സ്‌ഫര്‍ അനുവദിക്കില്ല. ചില ബാങ്കുകള്‍ കാര്‍ഡ് നല്‍കി ആറ് മാസം കഴിഞ്ഞല്‍ മാത്രമേ ബാലന്‍സ് ട്രാന്‍സ്‌ഫര്‍ അനുവദിക്കാറുള്ളൂ.
ക്രെഡിറ്റ് കാര്‍ഡ് വായ്‌പയുടെ പലിശ സാ ധാരണ നിലയില്‍ പ്രതിമാസം രണ്ട് മുതല്‍ മൂന്നര ശതമാനം വരെയാണെങ്കില്‍ ബാലന്‍സ് ട്രാന്‍സ്‌ഫര്‍ സ്‌കീമില്‍ ഇത് പൂജ്യം മുതല്‍ ഒ ന്നര ശതമാനം വരെയാണ്. പക്ഷേ ഈ പലിശനിരക്ക് ചുരുങ്ങിയ കാലയളവില്‍ (സാധാരണ നിലയില്‍ രണ്ട് മുതല്‍ ആറ് മാസം വരെ) മാത്രമായിരിക്കും. ഈ കാലയളവിനുള്ളില്‍ കുടിശിക അടച്ചുതീര്‍ക്കുകയാണെങ്കില്‍ കുറഞ്ഞ പലിശനിരക്ക് നല്‍കിയാല്‍ മതിയാകും.
ട്രാന്‍സ്‌ഫര്‍ ചെയ്‌ത കുടിശിക നിശ്ചിത കാലയളവിനുള്ളില്‍ ഇഎംഐ ആയി അടച്ചുതീര്‍ക്കുകയാണ് പലിശ കുറയ്‌ക്കുന്നതിനുള്ള മറ്റൊരു മാര്‍ഗം. ഇഎംഐ ആയി അടയ്‌ക്കുമ്പോള്‍ പലിശ 12 ശതമാനം മുതല്‍ 24 ശതമാനം വരെയാകാം. അതേ സമയം സാധാരണ രീതിയില്‍ ക്രെഡിറ്റ് കാര്‍ഡ് പലിശ 30 ശതമാനത്തിന് മുകളില്‍ വരും. ഇഎംഐ ആയോ ഒന്നിച്ചോ തുക അടക്കുന്നത് നിശ്ചിത കാലയളവിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ വീണ്ടും ഉയര്‍ന്ന പലിശനിരക്ക് നല്‍കേ ണ്ടി വരും.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കുകയാണെങ്കില്‍ അത് എത്രയും പെട്ടെന്ന് തിരിച്ചടയ്‌ക്കാന്‍ ശ്രദ്ധിക്കണം. എടിഎമ്മുകള്‍ വഴി പണമെടുത്താല്‍ സൗജന്യ ക്രെഡിറ്റ് പീരിയഡ് ലഭ്യമാകില്ല.
ക്രെഡിറ്റ് കാര്‍ഡുകള്‍ വിദേശത്ത് വിദേശ കറന്‍സി ഇടപാടുകള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഉയര്‍ന്ന ചാര്‍ജ് നല്‍കേണ്ടി വരും. കറന്‍സി മാറ്റുന്നതിന് മൂന്ന് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണ് ചാര്‍ജ് ഈടാക്കുന്നത്.