ന്യൂഡല്‍ഹി: രാജ്യസഭയില്‍ പ്രതിഷേധിച്ച മൂന്ന് എഎപി എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു. നടുത്തളത്തില്‍ ഇറങ്ങി നിന്ന് മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. ഒരു ദിവസത്തേക്കാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ വെങ്കയ്യ നായിഡു അറിയിച്ചു. കോണ്‍ഗ്രസ് എം.പി ശശി തരൂരിനും മാധ്യമ പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്ത നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് ആരോപിച്ചു.











