തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുള്ള കോണ്‍ഗ്രസ് മുഖപത്രത്തിലെ പ്രയോഗം വിവാദത്തില്‍. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്നാണ് പത്രത്തിത്തില്‍ അച്ചടിച്ച് വന്നത്.
വിഷയത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. വീക്ഷണം പ്രതിനിധികളെ വിളിച്ച് അതൃപ്തി അറിയിക്കുകയും വിഷയം പരിശോധിക്കാന്‍ കെപിസിസിയോട് ആവശ്യപ്പെടുകയും ചെയ്തു. യാത്രയുടെ ഉദ്ഘാടനാര്‍ത്ഥം ഇന്നിറക്കിയ ബഹുവര്‍ണ സപ്ലിമെന്റിലാണ് വീക്ഷണം വലിയ അബദ്ധം കാണിച്ചത്.
സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല മുതല്‍ ഹൈദരലി ശിഹാബ് തങ്ങള്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി വരെയുള്ള പ്രമുഖ നേതാക്കളുടെ ഫോട്ടോകള്‍ നിരത്തിയാണ് ആദരാജ്ഞലി എന്ന് ചേര്‍ത്തിരിക്കുന്നത്. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ടുള്ള ഭാഗത്താണ് ആദരാഞ്ജലികള്‍ എന്ന് അച്ചടിച്ചിരിക്കുന്നത്.