കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. പവന് 120 രൂപയാണണ് വര്‍ധിച്ചത്. ഇതോടെ 36,640 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വിപണി വില. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. അതേസമയം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4,580 രൂപയിലാണ് ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.