കൊച്ചി: ലെകോള്‍ ചെമ്പക ഇന്റര്‍നാഷണലിന്റെ അഞ്ചാമത്തെ ക്യാമ്പസ് ജനുവരി 29 ന് കൊച്ചി തൃക്കാക്കരയില്‍ ആരംഭിക്കും. പരിസ്ഥിതി സൗഹാര്‍ദ്ദപരമായ പഠനാന്തരീക്ഷമാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്. കേംബ്രിഡ്ജ് മാതൃകയിലുളള പഠന രീതിയാണ് ലെകോള്‍ ചെമ്പക ഇന്റര്‍നാഷണലിന്റേത്.
പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രാദായത്തില്‍ തനതായ രീതി ലക്ഷ്യമിട്ട് 1984ല്‍ വെര്‍നോണും ഡാഫ്നെ ഗോമസും ചേര്‍ന്നാണ് ചെമ്പക കിന്റര്‍ഗാര്‍ഡന്‍ തുടങ്ങിയത്. തിരുവനന്തപുരത്തെ പത്ത് ശാഖകളും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മുന്‍നിരയിലാണ്.
പ്രീ-സ്‌കൂളില്‍ തുടങ്ങി ഇപ്പോള്‍ എല്ലാ തലത്തിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസവും ഉള്‍പ്പെടുത്തി വിപുലീകരിച്ചു. 2019 ല്‍ ഗ്രൂപ്പ് യുഎഇ ആസ്ഥാനമായുള്ള അഥീന എഡ്യൂക്കേഷന്‍ സ്ഥാപനം ഏറ്റെടുത്തു. സമ്മര്‍ദമില്ലാത്ത പഠനരീതിയാണ് ചെമ്പക മുന്നോട്ട് വെക്കുന്നത്.
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന വി. എന്‍. പി രാജാണ് ചെമ്പക ഗ്രൂപ്പ് ഓഫ് സ്‌കൂള്‍ ചെയര്‍മാന്‍. ലെകോള്‍ ചെമ്പക സൊസൈറ്റി ഫോര്‍ എഡുകെയര്‍ മൂന്ന് സ്‌കൂളുകള്‍ നടത്തുന്നുണ്ട്. ലെകോള്‍ ചെമ്പക സില്‍വര്‍ റോക്ക്‌സ്, ലെകോള്‍ ചെമ്പക സെറീന്‍ വാലി മറ്റൊന്ന് കേംബ്രിഡ്ജ് മാതൃകയിലുള്ള ലെകോള്‍ ചെമ്പക ഇന്റര്‍നാഷണല്‍ എന്നിങ്ങനെയാണ്.
വിദ്യാര്‍ത്ഥികളെ കഴിവതും മാനസിക പിരിമുറുക്കത്തില്‍ നിന്നും ഒഴിവാക്കുന്ന രീതിയിലാണ് ഇവിടത്തെ പാഠ്യ പദ്ധതി. സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭാസ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയായ അദ്ദേഹം പറഞ്ഞു. യുഎഇ ആസ്ഥാനമായുള്ള അഥീന എഡ്യൂക്കേഷന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും ആണ് അദ്ദേഹം.