ഡല്‍ഹി: കാര്‍ഷിക നിയമത്തെ അഭിനന്ദിച്ചും അക്രമങ്ങളെ അപലപിച്ചും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. കോവിഡും ഭൂചലനങ്ങളും പ്രളയവും ഉള്‍പ്പടെ രാജ്യം വെല്ലുവിളികള്‍ നേരിട്ടെന്നും പ്രസംഗത്തില്‍ രാഷ്ട്രപതി. തക്കസമയത്തെ തീരുമാനങ്ങള്‍ ജീവനുകള്‍ രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ദരിദ്രര്‍ക്ക് ആശ്വസമായി നിരവധി നടപടികളെടുത്തുവെന്നും സാമ്പത്തിക വെല്ലുവിളികള്‍ സധൈര്യമായി നേരിട്ടുവെന്നും പറഞ്ഞു.
കര്‍ഷകരുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ആത്മനിര്‍ഭരതയുടെ ലക്ഷ്യമെന്ന് രാഷ്ട്രപതി പറഞ്ഞു. കാര്‍ഷിക മേഖലയുടെ ആധുനികവത്കരണം ത്വരിതപ്പെടുത്തിയെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു. ചെറുകിട കര്‍ഷകരുടെ ക്ഷേമത്തില്‍ ശ്രദ്ധിക്കുകയാണ് ഇപ്പോള്‍ വേണ്ടതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. സ്വാമിനാഥന്‍ റിപ്പോര്‍ട്ട് പ്രകാരം കര്‍ഷകര്‍ക്കുവേണ്ടി താങ്ങുവില ഉയര്‍ത്തി. ചെറുകിട ഇടത്തകരം സര്‍ക്കാരുകള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്’. കര്‍ഷകരെ സ്വയം പര്യാപ്തരാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുമെന്നും താങ്ങുവില ഇപ്പോള്‍ റെക്കോര്‍ഡിലാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ റിപ്പബ്ലിക്ദിനാഘോഷത്തിലെ അക്രമങ്ങളെ രാഷ്ട്രപതി അപലപിച്ചു. അതേസമയം കര്‍ഷിക നിയമങ്ങള്‍ നടപ്പാക്കിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് അടക്കം 20 പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു.