ഡല്‍ഹി ഗാസിപൂരിലെ കര്‍ഷക സമരകേന്ദ്രം ഒഴിപ്പിക്കാന്‍ പോലീസ് നീക്കം. പതിനഞ്ച് മിനിറ്റിനകം ഒഴിഞ്ഞുപോകണമെന്ന് പോലീസ് പറഞ്ഞു. ഗുണ്ടായിസം നടക്കില്ലെന്നും അറസ്റ്റ് വരിക്കില്ലെന്നും കര്‍ഷകര്‍ മറുപടി നല്‍കി. പോലീസ് സമരവേദി വിട്ടുപോകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. രാത്രിയില്‍ പോലീസുമായി ചര്‍ച്ചയ്ക്കില്ലെന്ന് കര്‍ഷകര്‍ അറിയിച്ചു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
കര്‍ഷക നേതാവ് രാകേഷ് ടികായത് നിരാഹാര സമരം പ്രഖ്യാപിച്ചു. സമരക്കാരെ അടിച്ചോടിക്കാനാണ് പോലീസ് ശ്രമമെന്നും രാകേഷ് പറഞ്ഞു.