ആലപ്പുഴ ബൈപാസ് യാഥാര്‍ഥ്യമാക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയനേയും സംസ്ഥാന സര്‍ക്കാരിനേയും അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളേയും അദ്ദേഹം പ്രശംസിച്ചു. സ്ഥലം ഏറ്റെടുക്കലടക്കമുളള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ മാതൃക കാട്ടി. റോഡപകടങ്ങള്‍ കുറക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഗഡ്കരി ആവശ്യപ്പെട്ടു.
അതേസമയം കേരള വികസനത്തില്‍ പിണറായി വിജയന്‍ പുതിയ റിക്കാര്‍ഡിട്ടിരിക്കുകയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിലടക്കം വലിയ പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. പധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതില്‍ സര്‍ക്കാര്‍ പുതിയ മാതൃക സ്യഷ്ടിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.












