ആലപ്പുഴ: ആലപ്പുഴ ബൈപാസ് രാജ്യത്തിന് സമര്‍പ്പിച്ചു.കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഇതോടെ കേരളത്തിലെ ഏറ്റവും നീളംകൂടിയ എലിവേറ്റഡ് ഹൈവേ ആണ് യാഥാര്‍ത്ഥ്യമായത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുത്തു. ചടങ്ങില്‍ കേന്ദ്ര സഹമന്ത്‌റി വി കെ സിംഗ്, മന്ത്‌റി തോമസ് ഐസക്, മന്ത്‌റി പി തിലോത്തമന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്‌റി വി മുരളീധരന്‍, എം പി.മാരായ എ എം ആരിഫ്, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.