കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ഉണ്ടെന്ന് സൂചന. കോഴിക്കോട് ബാലുശേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ നീക്കം നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം ധര്‍മജന്‍ ബാലുശേരിയിലെ കോണ്‍ഗ്രസിന്റെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് അഭ്യൂഹം ശക്തമായത്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയാറാണെന്ന് ധര്‍മജനും മാധ്യമങ്ങളോട് പ്രതികരിച്ചു.












