കൊല്ലം കൊട്ടിയത്ത് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിച്ചതച്ചു. മൈലാപ്പൂര്‍ സ്വദേശി ഷംനാദിനെയാണ് ഞായറാഴ്ച്ച ആള്‍ക്കൂട്ടം മര്‍ദിച്ചത്. ആക്രമണം ഭയന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ പിന്തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നു.
കഴിഞ്ഞ 24ന് ഉച്ചയ്ക്കാണ് സംഭവം.ഷംനാദിനെ മര്‍ദിക്കുന്ന സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. യഥാര്‍ത്ഥ ബൈക്ക് മോഷ്ടാക്കളെ പോലീസ് പിന്നീട് പിടികൂടി. സോഷ്യല്‍മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവാവിന് പുറത്തിറങ്ങാനാകാതെയായി. മര്‍ദിച്ചവരെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവരേയും പിടികൂടണം എന്നാവശ്യപ്പെട്ട് കമ്മീഷണര്‍ക്ക് ഷംനാദ് പരാതി നല്‍കി. മര്‍ദിച്ചവരെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചെന്ന് പോലീസ് അറിയിച്ചു.