ഡല്‍ഹിയിലെ നിരവധി സ്ഥലങ്ങളില്‍ പൊലീസ് സേനയും പ്രതിഷേധിച്ച കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനാല്‍ നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും ഡല്‍ഹി പോലീസ് കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. ട്രാക്ടര്‍ റാലി പരേഡിനായി മുന്‍കൂട്ടി തീരുമാനിച്ച റൂട്ടുകളിലേക്ക് തിരിച്ചുപോകാനും പോലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടു.
നിയമം കൈയിലെടുക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും പ്രതിഷേധിക്കുന്ന കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നതായി അഡീഷണല്‍ പിആര്‍ഒ അനില്‍ മിത്തല്‍ പറഞ്ഞു. ട്രാക്ടര്‍ പരേഡ് അനുവദനീയമായ വഴിയില്‍ നിന്ന് വ്യതിചലിച്ച് രാജ്പത്തിലേക്ക് നീങ്ങാനുള്ള ശ്രമത്തില്‍ ഐടിഒ ഉള്‍പ്പെടെയുള്ള നഗരത്തിന്റെ ഭാഗങ്ങളില്‍ സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ് കണ്ണീര്‍ വാതകവും കര്‍ഷകര്‍ക്ക് നേരെ ലാത്തിചാര്‍ജും നടത്തിയിരുന്നു.
ഫാം നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധ സമരം തിരഞ്ഞെടുത്ത റൂട്ടുകളില്‍ ട്രാക്ടര്‍ പരേഡായി നടത്താന്‍ ഡല്‍ഹി പോലീസ് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഡല്‍ഹിയിലേക്ക് പോകാന്‍ കര്‍ഷകര്‍ തീരുമാനിച്ചതോടെയാണ് കുഴപ്പങ്ങള്‍ ഉടലെടുത്തത്.
ട്രാക്ടര്‍ പരേഡിന് അനുവദിച്ച സമയത്തിന് വളരെ മുമ്ബുതന്നെ വിവിധ അതിര്‍ത്തി സ്ഥലങ്ങളില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ച കര്‍ഷകര്‍ സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയിലെത്തി ല്യൂട്ടീന്‍ മേഖലയിലേക്ക് പോകാന്‍ ശ്രമിച്ചു. ഐടിഒയില്‍ പ്രതിഷേധക്കാര്‍ വടികൊണ്ട് പൊലീസുമായി ഏറ്റുമുട്ടി.