ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പുതുച്ചേരി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം. താനും തന്റെ വിശ്വസ്ഥരായ ആറ് എംഎല്‍എമാരും പാര്‍ട്ടി വിടാന്‍ മടിക്കില്ലെന്നാണ് മന്ത്രി നേതൃത്വത്തിന് നല്‍കിയ മുന്നറിയിപ്പ്.
ചെന്നൈയിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുമായി മന്ത്രി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കൂടിയാണ് അറുമുഖം നമശിവായം.
മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്റെ പേരിലുള്ള പ്രശ്നം രൂക്ഷമായതിനിടെയാണ് നമശിവായത്തിന്റെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രിസഭയിലെ രണ്ടാമനായ നമശിവായത്തിന്റെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം കോണ്‍ഗ്രസിന് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. അന്തിമതീരുമാനം ഉണ്ടാക്കാന്‍ ഞായറാഴ്ച നമശിവായവും അനുയായികളും യോഗം വിളിച്ചിരുന്നു.











