തൃശൂര്‍ കോര്‍പ്പറേഷന്‍ പുല്ലഴി വാര്‍ഡില്‍ യുഡിഎഫിന് വിജയം. എല്‍ഡിഎഫ് സീറ്റാണ് പിടിച്ചെടുത്തത്. ഇതോടെ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ്-യുഡിഎഫ് കക്ഷിനില തുല്യമായി (24-24). 998 വോട്ടിനാണ് കെ രാമനാഥന്‍ ജയിച്ചത്.
കെ രാമനാഥന്‍ (യുഡിഎഫ്)-2052
അഡ്വ. മഠത്തില്‍ രാമന്‍കുട്ടി (എല്‍ഡിഎഫ്)-1049
സന്തോഷ് പുല്ലഴി (എന്‍ഡിഎ)- 539
കോണ്‍ഗ്രസ് വിമതന്‍ എം.കെ വര്‍ഗീസിനെ മേയറാക്കിയാണ് എല്‍ഡിഎഫ് കോര്‍പ്പറേഷന്‍ ഭരിക്കുന്നത്. താന്‍ എല്‍ഡിഎഫിനൊപ്പം തന്നെ തുടരുമെന്ന് വര്‍ഗീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്‌നങ്ങളുണ്ടായാല്‍ മാത്രം മറിച്ച് ചിന്തിക്കും. അഞ്ച് വര്‍ഷം മേയറാക്കാമെന്ന യുഡിഎഫ് വാഗ്ദാനത്തിന് നന്ദിയെന്നും വര്‍ഗീസ് പറഞ്ഞു.
ആലപ്പുഴ ചെട്ടികുളങ്ങര പഞ്ചായത്ത് പിഎച്ച്‌സി വാര്‍ഡില്‍ സിപിഐമ്മിലെ രോഹിത് എം പിള്ള 464 വോട്ടിന് വിജയിച്ചു.
കൊല്ലം പന്മന പഞ്ചായത്തിലെ പറമ്പിമുക്ക് വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി നൗഫല്‍ 323 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ചോല വാര്‍ഡില്‍ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ അനില്‍കുമാര്‍ 70 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു.