വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ നീലവെളിച്ചം സിനിമയാക്കാനൊരുങ്ങി ആഷിഖ് അബു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന് നീലവെളിച്ചം എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മനദിനത്തിലാണ് ആഷിക് അബു ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.’നീലവെളിച്ചം’ സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള ആഗ്രഹമാണെന്നും ഇപ്പോള്‍ അതിനുള്ള അവസരം ഒത്തുവന്നെന്നും ആഷിക് അബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നീലവെളിച്ചം ആസ്പദമാക്കി 1964 ല്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവീനിലയം മലയാള സിനിമയിലെ ക്ലാസിക്കുകളില്‍ ഒന്നാണ്. ബഷീര്‍ തന്നെയായിരുന്നു തിരക്കഥയും ഒരുക്കിയത്. എ വിന്‍സെന്റിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്. ഭാര്‍ഗവീനിലയം പുറത്തിറങ്ങി 57 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ വീണ്ടും നീലവെളിച്ചം എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വിജയ നിര്‍മ്മല, പ്രേംനസീര്‍, മധു എന്നിവരായിരുന്നു ഭാര്‍ഗവീനിലയത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
https://www.facebook.com/AashiqAbuOnline/posts/248946699933890