ഡല്‍ഹി: വാട്‌സ്ആപ്പിനോട് സ്വകാര്യത നയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കുന്നത് ആശങ്കാജനകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പുതിയ സ്വകാര്യതാ മാറ്റങ്ങളെ കുറിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ഉപയോക്താക്കളുടെ സുരക്ഷയെ മാനിക്കണമെന്നും ഐടി മന്ത്രാലായം വാട്‌സ്ആപ്പ് സിഇഒക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. മാറ്റങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം സ്വകാര്യതാ നയം നടപ്പാക്കുന്നത് നീട്ടിവെച്ചതായി കഴിഞ്ഞ ദിവസം വാട്‌സ്ആപ്പ് അറിയിച്ചിരുന്നു. മേയ് മാസം 15 വരെ പുതിയ നയം നടപ്പാക്കില്ല. പുതിയ നയം സംബന്ധിച്ച് ഉപയോക്താക്കള്‍ക്കിടയില്‍ ഉള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ നടപടി എടുക്കുമെന്നുമായിരുന്നു അറിയിച്ചിരുന്നത്.











