കൊച്ചി: സിസ്റ്റര്‍ അഭയ കൊലക്കേസ് വിധിക്കെതിരായ അപ്പീലില്‍ സിബിഐയ്ക്ക് നോട്ടീസ്. ഫാദര്‍ തോമസ് കോട്ടൂരിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിനും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം കഠിന തടവാണ് കോടതി വിധിച്ചത്.
സിബിഐ കോടതി വിധിക്കെതിരെയാണ് ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. വിചാരണക്കോടതി വിധി തെളിവുകളും സാക്ഷി മൊഴികളും വസ്തുതാപരമായി വിലയിരുത്തിയുളളതല്ലെന്നും കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അഭയയുടെ മരണം കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് സംശയാതീതമായി തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ലെന്നും കേസ് എഴുതി തളളമെന്ന ആവശ്യം കൊലപാതകമാണെന്ന് വ്യക്തമാക്കി കോടതി നിരസിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.