കോട്ടയം: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഈരാറ്റുപേട്ടയില്‍ പരസ്യ സഖ്യമുണ്ടാക്കി യുഡിഎഫ്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ഭരിക്കുന്ന നഗരസഭയില്‍ ആരോഗ്യ വിഭാഗം സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണായി ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംഘടനയുടെ സംസ്ഥാന നേതാവായ ഡോ. സഹല ഫിര്‍ദൗസിനെയാണ് യുഡിഎഫ് പിന്തുണച്ചത്. തീരുമാനത്തില്‍ യുഡിഎഫ് അംഗങ്ങളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെ ഈരാറ്റുപേട്ടയിലെ പ്രാദേശിക നേതൃത്വം വെല്‍ഫെയറിന്റെ ആവശ്യത്തെ പിന്തുണയ്ക്കുകയായിരുന്നു.
തിങ്കളാഴ്ച്ച സ്റ്റാന്റിങ്ങ് കമ്മറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 3 എണ്ണം യുഡിഎഫും ഒരു എണ്ണം വീതം എല്‍ഡിഎഫും വെല്‍ഫയര്‍ പാര്‍ടിയും സ്വന്തമാക്കി. 28 അംഗങ്ങളുള്ള നഗരസഭയില്‍ 2 വെല്‍ഫയര്‍ അംഗങ്ങളുടെ ഉള്‍പ്പടെ 14 പേരുടെ പിന്തുണയിലാണ് യുഡിഫ് ഭരിക്കുന്നത്. വൈസ് ചെയര്‍മാനായി കോണ്‍ഗ്രസിലെ അഡ്വ. മുഹമ്മദ് ഇല്ല്യാസ്, ധനകാര്യ സ്റ്റാന്റ്റിങ്ങ് കമ്മറ്റി ചെയര്‍മായി നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു












