തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ഉദുമ എംഎല്‍എ കുഞ്ഞുരാമന്‍ പ്രിസൈഡിംഗ് ഓഫീസറെ ഭീക്ഷണിപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. നെല്ലിക്കുന്ന് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഇത് സബ്മിഷനായി പരിഗണിക്കാമെന്ന് സ്പീക്കര്‍ അറിയിച്ചു. ഇതോ തുടര്‍ന്ന് പ്രതിപക്ഷം നിയമ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
സഭ നിര്‍ത്തിവെച്ച് ഉദുമ വിഷയം ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ കഴിയില്ല. സബ്മിഷനായി വിഷയം ഉന്നയിക്കാന്‍ അനുമതി നല്‍കാമെന്നായിരുന്നു സ്പീക്കറുടെ നിലപാട്. കിഴക്കുംഭാഗം വാര്‍ഡിലെ ജിഎല്‍പി സ്‌കൂളിലെ പ്രിസൈഡിംഗ് ഓഫീസറായിരുന്ന കെ. എല്‍ ശ്രീകുമാറിന്റെ വെളിപ്പെടുത്തലാണ് അടിയന്തര പ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടു വന്നത്.